ഷിക്കാഗോ / ഫിലാഡൽഫിയ: കത്തോലിക്കാ സഭയുടെ വിശ്വാസപരിശീലന ശുശ്രൂഷക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും, അധ്യാപകർ എന്നരീതിയിൽ അവർ നിർവഹിക്കുന്ന മഹത്തായ സേവനങ്ങൾ വിലമതിച്ചാദരിക്കുന്നതിനും, പുതുതലമുറയിൽപെട്ട കുട്ടികളിൽ വിശ്വാസവിത്തുകൾ വിതക്കുതിനുള്ള പ്രതിജ്ഞ പുതുരക്കുന്നതിനുവേണ്ടി യുഎസിലെ കത്തോലിക്കാ മെത്രാൻസമിതിയും, ഷിക്കാഗോ സെ. തോമസ് സീറോമലബാർ രൂപതയും സംയുക്തമായി ആഹ്വാനംചെയ്യുന്ന വിശ്വാസപരിശീലന ഞായറാഴ്ച്ചയുടെ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോനാദേവാലയത്തിൽ സെപ്റ്റംബർ 20 ഞായറാഴ്ച്ച ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികനായും, രൂപതാ മതബോധന ഡയറക്ടറും, ഇടവകവികാരിയുമായ റവ. ഡോ. ജോർജ് ദാനവേലിൽ, അസിസ്റ്റന്റ് പാസ്റ്റർ റവ. ഫാ. മാതണ്ട പള്ളിവാതുക്കൽ എന്നിവർ സഹകാർമ്മികരായും അർപ്പിക്കപ്പെട്ട ദിവ്യബലിയ്ക്കുശേഷം വിശ്വാസപരിശീലന അധ്യാപകരെയും, കുട്ടികളെയും, വിശ്വാസിസമൂഹത്തെയും സാക്ഷിയാക്കി മാർ ജോയ് ആലപ്പാട്ട് ഭദ്രദീപം തെളിച്ച് രൂപതാതല ഉദ്ഘാടനം നിർവഹിച്ചു.
രൂപതയിൽ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസുകൾ ആരംഭിക്കുന്ന സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് അമേരിക്കയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളും വിശ്വാസപരിശീലനദിനമായി ആചരിക്കുന്നത്.
2026 ഷിക്കാഗൊ രൂപതയെ സംബന്ധിച്ച് മറ്റൊ നാഴികക്കല്ലുകൂടിയാണ്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും സമയബന്ധിതമായി അവതരണശൈലിയിലും, പ്രതിപാദനരീതിയിലും, ഭാഷാശൈലിയിലും അമേരിക്കൻ നിലവാരത്തിലേക്ക് നവീകരിക്കുന്ന ജോലി രൂപതയുടെ മതബോധന ഡയറക്ടറായ റവ. ഡോ. ജോർജ് ദാനവേലിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. നവീകരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും തദവസരത്തിൽ അഭിവന്ദ്യ ആലപ്പാട്ടു പിതാവു നിർവഹിçകയുണ്ടായി.
ഇനിമുതൽ എല്ലാ വർഷങ്ങളിലും ഒìമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിൽ പുതുക്കിയ പാഠപുസ്തകങ്ങളാവും പഠിപ്പിçന്നത്. രൂപതാതലത്തിൽ നടത്തിവ ന്ന ദൈവവചനബൈബിൾ ക്വിസ് 2027 ന്റെ രജിസ്ട്രേഷൻ കിക്ക് ഓഫും ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി രൂപതാതലത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരെ ഒൗദ്യോഗികമായി കമ്മീഷൻ ചെയ്യുന്നു എന്നതിലുപരി, മാമ്മോദീസാ സ്വീകരിച്ച എല്ലാ വ്യക്തികളും തങ്ങൾക്ക് ലഭിച്ച ക്രൈസ്തവവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം കുട്ടികൾക്ക് പകർന്നനുൽകാൻ ബാധ്യസ്ഥരാണെന്നുള്ള മഹത്തായ ദൗത്യം ഉത്ബോധിപ്പിക്കുന്ന വിശ്വാസപരിശീലനഞായർ ആചരണത്തിലൂടെ സഭ ലക്ഷ്യമിടുì.
വചനം മാംസമായി നമ്മൾക്കിടയിൽ ജീവിച്ച യേശുക്രിസ്തുവിന്റെ സ്നേഹവും, സത്യവും വ ംതലമുറകൾക്ക് പകർന്നു നൽകുക എന്ന വലിയ ദൗത്യത്തെക്കുറിച്ച് സഭ നമ്മെ ഓർമ്മിപ്പിക്കുന്ന ദിവസമാണിത്. കേവലം ഒരു ഔദ്യോഗിക ചടങ്ങിനപ്പുറം ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ഉത്തരവാദിത്വത്തെ ജ്വലിപ്പിക്കുന്ന ഒരു ആഹ്വാനമാണീ ദിനം നൽകുന്നത്. വിശ്വാസപരിശീലനം എന്നാൽ കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾ മന:പാഠമാക്കലല്ല; മറിച്ച് അത് ജീവിçന്ന ദൈവവുമായുള്ള വ്യക്തിപരമായ ഒ ബന്ധത്തിലേക്ക് കുട്ടികളെ നയിക്കലാണ്. കൊടുംകാറ്റിൽ ഉലയാത്ത ആത്മീയ കോട്ടയായി വളരാൻ അവരെ പ്രാപ്തരാçന്നത് ദൈവവചനമാണ്. കുട്ടി നടക്കേണ്ട വഴിയിൽ അവനെ പരിശീലിപ്പിക്കുക, പ്രായമാകുന്പോഴും അവൻ അതിൽനിന്ന് വ്യതിചലിക്കുകയില്ല’’ (സുഭാഷിതങ്ങൾ 22:6) എന്ന ദൈവവചനം ഇവിടെ അർത്ഥപൂർണമാവുì.
രൂപതയുടെ വിശാസപരിശീലന ശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുള്ള അധ്യാപകരും, അനധ്യാപക ം സഭയുടെ വലിയൊ സന്പത്താണ്. തങ്ങളുടെ സമയവും, കഴിവുകളും പ്രതിഫലേച്ഛകൂടാതെ ദൈവവേലക്കായി സമർപ്പിക്കുന്നവരാണവർ. ക്ലാസ് മുറികളിൽ അവർ വെറും ആധ്യാപകരല്ല, മറിച്ച് ക്രിസ്തുവിന്റെ സാക്ഷികളാണ്. സ്വന്തം ജീവിതമാതൃകകൊണ്ട് കുട്ടികൾക്ക് വഴികാട്ടികളാക്കുന്ന ഈ ദൈവവിളിയെ സഭ നന്ദിയോടെ സ്മരിക്കകുയും, അവർക്കായി പ്രാർത്ഥിക്കുകയും വേണം.
വിശാസപരിശീലനം ഞായറാഴ്ച്ചകളിലെ ഏതാല്ലാം മണിക്കൂറുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. കൊച്ചുകുട്ടികളെ സംബന്ധിച്ച് അവരുടെ മാതാപിതാക്കളല്ലാം പ്രാഥമിക അധ്യാപകർ. ഗാർഹിക സഭ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വന്തം ഭവനം ആദ്യത്തെ ക്ലാസ്മുറിയും. മാതാപിതാക്കൾ ജീവിക്കുന്ന വിശ്വാസസാക്ഷ്യമായി മക്കൾ കണ്ടു പഠിക്കുന്നത്. മാതാപിതാക്കളുടെ പ്രർത്ഥനാജീവിതവും, പരസ്പര സ്നേഹവും കണ്ടുവള ന്ന കുട്ടികളിൽ വിശ്വാസം സ്വാഭാവികമായിത്തന്നെ ആഴപ്പെടും. സ്വന്തം ഭവനത്തിൽ ലഭിക്കുന്ന വിശ്വാസപരിശീലനത്തിന്റെ തുടർച്ചയായാ മതബോധനസ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ വിശ്വാസപരിശീലന യാത്രയിലെ മറ്റൊ ഘട്ടം എìമാത്രമേ മതബോധനസ്കൂളുകളെ വിശേഷിപ്പിക്കാനാവൂ. വീട്ടിൽ മാതാപിതാക്കളിൽനിന്നും, സഹോദരങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാർഥനാചൈതന്യത്തെയും, വിശ്വാസതീക്ഷ്ണതയെയും അരക്കിട്ടുറപ്പിക്കുക മാത്രമേ ആഴ്ച്ചയിലൊരിക്കൽ മാത്രമുള്ള സിസിഡി ക്ലാസുകളും, വർഷത്തിലൊരിക്കൽ നടത്തുന്ന വെക്കേഷൻ ബൈബിൾ സ്കൂളും മറ്റും ചെയ്യുìള്ളു.
അതിനാൽ വിശ്വാസപരിശീലന ഞായർ നമ്മെ ഓർമ്മിപ്പിçന്നത് നമ്മുടെ ജീവിതം തന്നെയാണ് ഏറ്റവും ശക്തമായ പാഠപുസ്തകം’’ എന്നതാണ്. ഇടവക സമൂഹം ഈ പ്രക്രിയക്ക് ക ത്തും, തണലുമേകണം. ഒരു കുട്ടി ക്രിസ്തുവിൽ വളരുന്നത് ആ ഇടവകയുടെ ആത്മീയ ചൈതന്യത്തിന്റെ പ്രതിഫലനമാണ്.
ഈ വർഷത്തെ വിശ്വാസപരിശീലന ഞായർ ആചരണത്തിന്റെ ചിന്താവിഷയം ലൂക്കായുടെ സുവിശേഷം 4:18 “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കു” എന്ന വാക്യമാണ്. ഈ ദിവസം സഭ നമ്മെ ഓർമ്മിപ്പിക്കുന്നത് വിശ്വാസം വെറും അറിവല്ല, ജീവിതമാണ’’ എന്ന സത്യമാണ്. കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുന്നവരായ വൈദികർ, സന്യസ്തർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ എല്ലാവരും ക്രിസ്തുവിന്റെ സ്നേഹവും, സത്യവും ജീവിതത്തിലൂടെ പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.